Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paddy Procurement

നെ​ല്ലുസം​ഭ​ര​ണം: മി​ല്ലു​ക​ളു​മാ​യി ധാ​ര​ണാ​പ​ത്ര​ത്തി​നു പ്ര​ത്യേ​കാ​നു​മ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ൽ ക​​​രാ​​​റി​​​ലേ​​​ർ​​​പ്പെ​​​ട്ട​​​തും നി​​​ശ്ചി​​​ത​​​സ​​​മ​​​യ​​​ത്തി​​​ന​​​കം നെ​​​ല്ലു കു​​​ത്ത​​​ൽ (മി​​​ല്ലിം​​​ഗ്) പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തു​​​മാ​​​യ മി​​​ല്ലു​​​ക​​​ളു​​​മാ​​​യി ക​​​രാ​​​റി​​​ൽ ഏ​​​ർ​​​പ്പെ​​​ടാ​​​ൻ സ​​​പ്ലൈ​​​ക്കോ​​​യ്ക്കു നി​​​ബ​​​ന്ധ​​​ന​​​ക​​​ളോ​​​ടെ പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി ഭ​​​ക്ഷ്യ സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് അ​​​റി​​​യി​​​ച്ചു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ശി​​​പാ​​​ർ​​​ശ സ​​​പ്ലൈ​​​കോ ഭ​​​ക്ഷ്യ​​​വ​​​കു​​​പ്പി​​​നു ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

2026 ഖാ​​​രി​​​ഫ് സീ​​​സ​​​ണി​​​ലേ​​​ക്കു​​​ള്ള നെ​​​ല്ലു​​സം​​​ഭ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ആ​​​രം​​​ഭി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ​​​യും യോ​​​ഗ്യ​​​ത​​​യു​​​ള്ള അ​​​രി​​​മി​​​ല്ലു​​​ക​​​ളു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടാ​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ​​​യും ആ​​​വ​​​ശ്യ​​​ക​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു ന​​​ട​​​പ​​​ടി. ഇ​​​തോ​​​ടെ നെ​​​ല്ലു​​സം​​​ഭ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ചു നി​​​ല​​​വി​​​ലു​​​ള്ള ആ​​​ശ​​​ങ്ക​​​ക​​​ൾ​​​ക്കു വി​​​രാ​​​മ​​​മാ​​​കു​​​മെ​​​ന്നു മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

മി​​​ല്ലു​​​ക​​​ളു​​​മാ​​​യു​​​ള്ള ക​​​രാ​​​റു​​​ക​​​ൾ എ​​​ത്ര​​​യും വേ​​​ഗം ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. മി​​​ല്ലിം​​​ഗ് കാ​​​ല​​​യ​​​ള​​​വ് നീ​​​ട്ട​​​ൽ അ​​​നു​​​മ​​​തി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കും.

2025-26 ഖാ​​​രി​​​ഫ് സീ​​​സ​​​ണി​​​ലെ നെ​​​ല്ല് കു​​​ത്തി​​​ത്തീ​​​ർ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യം ജൂ​​​ലൈ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 2026 ഒ​​​ക്ടോ​​​ബ​​​ർ 31 വ​​​രെ നീ​​​ട്ടാ​​​ൻ കേ​​​ന്ദ്ര​​​ത്തോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​ട്ടു​​​ണ്ട്. 2025-26 റാ​​​ബി സീ​​​സ​​​ണി​​​ലെ നെ​​​ല്ല് കു​​​ത്തി​​​ത്തീര്‍​​​ക്കാ​​​ൻ 2027 ജ​​​നു​​​വ​​​രി 31 വ​​​രെ സ​​​മ​​​യം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ല​​​വി​​​ൽ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​പ്ലൈ​​​കോ ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണം. കേ​​​ന്ദ്രം നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള ഔ​​​ട്ട്-​​​ടേ​​​ൺ അ​​​നു​​​പാ​​​തം ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള എ​​​ല്ലാ വ്യ​​​വ​​​സ്ഥ​​​ക​​​ളും പാ​​​ലി​​​ക്ക​​​ണം.

ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ലെ മി​​​ല്ലിം​​​ഗ് പൂ​​​ർ​​​ണ​​​മാ​​​യും പൂ​​​ർ​​​ത്തി​​​യാ​​​കും​​​വ​​​രെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തു നെ​​​ല്ലു​​സം​​​ഭ​​​ര​​​ണം ആ​​​രം​​​ഭി​​​ക്കാ​​​ൻ ത​​​ട​​​സ​​​മാ​​​കു​​​മെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണു വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ഖാ​​​രി​​​ഫ് സീ​​​സ​​​ണി​​​ലെ മി​​​ല്ലിം​​​ഗ് കാ​​​ല​​​യ​​​ള​​​വ് ജൂ​​​ലൈ 31 ന് ​​​അ​​​വ​​​സാ​​​നി​​​ച്ചെ​​​ങ്കി​​​ലും, വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്ക​​​കം മി​​​ല്ലിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​യി​​​ല്ല.

പ്ര​​​ത്യേ​​​കാ​​​നു​​​മ​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട മി​​​ല്ലു​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ, ഓ​​​രോ മി​​​ല്ലി​​​ലും ല​​​ഭ്യ​​​മാ​​​യ നെ​​​ല്ലി​​​ന്‍റെ സ്റ്റോ​​​ക്ക്, അ​​​ത​​​ത് വി​​​ള സീ​​​സ​​​ണു​​​ക​​​ളി​​​ൽ മി​​​ല്ലിം​​​ഗ് ചെ​​​യ്യാ​​​ൻ ശേ​​​ഷി​​​ക്കു​​​ന്ന അ​​​ള​​​വ്, അ​​​നു​​​ബ​​​ന്ധ മി​​​ല്ലിം​​​ഗ്, ബാ​​​ധ്യ​​​ത​​​ക​​​ളു​​​ടെ അ​​​വ​​​സ്ഥ എ​​​ന്നി​​​വ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന സം​​​യോ​​​ജി​​​ത പ്ര​​​സ്താ​​​വ​​​ന സ​​​പ്ലൈ​​​കോ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Kerala

നെ​ല്ല് സം​ഭ​ര​ണം: 154.9 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്ത​താ​യി മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ന്നാം​​​വി​​​ള നെ​​​ല്ല് സം​​​ഭ​​​ര​​​ണം പൂ​​​ര്‍​ത്തി​​​യാ​​​യ​​​പ്പോ​​​ള്‍ 36,311 ക​​​ര്‍​ഷ​​​ക​​​രി​​​ല്‍ നി​​​ന്നാ​​​യി 91,280 മെ​​​ട്രി​​​ക് ട​​​ണ്‍ നെ​​​ല്ല് സം​​​ഭ​​​രി​​​ച്ച​​​തായി മ​​​ന്ത്രി ജി.​​​ആ​​​ര്‍.​​​ അ​​​നി​​​ല്‍ പ​​​റ​​​ഞ്ഞു.

ഇ​​​തി​​​ന്‍റെ വി​​​ല​​​യാ​​​യ 274.9 കോ​​​ടി രൂ​​​പ​​​യി​​​ല്‍ 154.9 കോ​​​ടി രൂ​​​പ വി​​​ത​​​ര​​​ണം ചെ​​​യ്തുക​​​ഴി​​​ഞ്ഞു. ശേ​​​ഷി​​​ച്ച തു​​​ക​​​യും ബാ​​​ങ്കു​​​ക​​​ള്‍ വ​​​ഴി പി​​​ആ​​​ര്‍​എ​​​സ് വാ​​​യ്പ​​​യാ​​​യി വി​​​ത​​​ര​​​ണം ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത്തി​​​ന് ന​​​ല്‍​കേ​​​ണ്ട തു​​​ക​​​ക​​​ള്‍ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ക​​​യോ യ​​​ഥാ​​​സ​​​മ​​​യം ന​​​ല്‍​കാ​​​തി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​ത് വ​​​ഴി വ​​​ലി​​​യ പ്ര​​​യാ​​​സം സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​ണ്ട്.

എ​​​ന്നാ​​​ല്‍ ഇ​​​തു​​​മൂ​​​ലം ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് വി​​​ഷ​​​മം നേ​​​രി​​​ടാ​​​തി​​​രി​​​ക്കാ​​​ന്‍ പ്രോ​​​ത്സാ​​​ഹ​​​ന ബോ​​​ണ​​​സ് ഇ​​​ന​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ വ​​​ക​​​യി​​​രു​​​ത്തി​​​യ തു​​​ക മു​​​ന്‍​കൂ​​​റാ​​​യി ന​​​ല്‍​കി​​​ക്കൊ​​​ണ്ടാ​​​ണ് നി​​​ല​​​വി​​​ല്‍ ബാ​​​ങ്കു​​​ക​​​ള്‍​ക്ക് മു​​​ന്‍​കാ​​​ല വാ​​​യ്പാ തി​​​രി​​​ച്ച​​​ട​​​വ് ന​​​ല്‍​കി ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് പി​​​ആ​​​ര്‍​എ​​​സ് വാ​​​യ്പ്പ മു​​​ട​​​ക്ക​​​മി​​​ല്ലാ​​​തെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു. 2017-18 മു​​​ത​​​ല്‍ ആ​​​കെ 1,344 കോ​​​ടി രൂ​​​പ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ല്‍ നി​​​ന്നും ല​​​ഭി​​​ക്കു​​​വാ​​​നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Kerala

നെ​ല്ലു​സം​ഭ​ര​ണം: ഇ​ന്ന​ലെ​യും തീ​രു​മാ​ന​മാ​യി​ല്ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നെ​​​​ല്ലു​​​​സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ മി​​​​ല്ലു​​​​ട​​​​മ​​​​ക​​​​ളു​​​​ടെ നി​​​​സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ​​​​യും തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ല്ല. ഇ​​​​ന്ന​​​​ലെ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്.

പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ നെ​​​​ല്ലു​​​​സം​​​​ഭ​​​​ര​​​​ണം അ​​​​വി​​​​ടു​​​​ത്തെ പ്രാ​​​​ഥ​​​​മി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘ​​​​ങ്ങ​​​​ളെ ഏ​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ചു ച​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​യി. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ങ്ങ​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ര​​​​ണ്ടു മി​​​​ല്ലു​​​​ട​​​​മ​​​​ക​​​​ൾ നെ​​​​ല്ലു​​​​സം​​​​ഭ​​​​രി​​​​ക്കാ​​​​മെ​​​​ന്ന് നേ​​​​ര​​​​ത്തേ സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

Kerala

മി​ല്ലു​ട​മ​ക​ൾ എ​വി​ടെ...? ഭ​ക്ഷ്യ​വ​കു​പ്പ് യോ​ഗ​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: സി​പി​ഐ മ​ന്ത്രി​മാ​ർ വി​ളി​ച്ച യോ​ഗം അ​ഞ്ചു​മി​നി​റ്റു​കൊ​ണ്ട് അ​വ​സാ​നി​പ്പി​ച്ച് ഇ​റ​ങ്ങി​പ്പോ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

നെ​ല്ലു​സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്ത് ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് വി​ളി​ച്ച യോ​ഗ​മാ​ണ് മി​ല്ലു​ട​മ​ക​ൾ ഇ​ല്ലെ​ന്ന പേ​രി​ൽ മു​ഖ്യ​മ​ന്ത്രി പി​രി​ച്ചു​വി​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​രാ​മെ​ന്ന് പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി സി​പി​ഐ മ​ന്ത്രി​മാ​രെ അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ലാ​ണ് യോ​ഗം വി​ളി​ച്ച​ത്. സി​പി​ഐ മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ. അ​നി​ൽ, കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് എ​ന്നി​വ​ർ​ക്കു​പു​റ​മേ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യും ഉ​ന്ന​ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ന് എ​ത്തി​യി​രു​ന്നു.

രാ​വി​ലെ ഒ​മ്പ​തി​ന് ഗ​സ്റ്റ് ഹൗ​സ് ഹാ​ളി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി, യോ​ഗം തു​ട​ങ്ങി​യ ഉ​ട​ൻ മി​ല്ലു​ട​മ​ക​ൾ എ​വി​ടെ​യെ​ന്ന് ചോ​ദി​ച്ചു.

അ​വ​രെ വി​ളി​ച്ചി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​മാ​ണ് ഇ​ന്ന​ത്തേ​തെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. ഇ​തു​കേ​ട്ട് ക്ഷു​ഭി​ത​നാ​യ മു​ഖ്യ​മ​ന്ത്രി മി​ല്ലു​ട​മ​ക​ൾ ഇ​ല്ലാ​തെ എ​ന്തി​നാ​ണീ ച​ർ​ച്ച​യെ​ന്ന് ചോ​ദി​ച്ചു.

യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ അ​റി​യി​ച്ചി​രു​ന്നെ​ന്ന് സി​പി​ഐ മ​ന്ത്രി​മാ​ർ മ​റു​പ​ടി ന​ൽ​കി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി ചെ​വി​ക്കൊ​ണ്ടി​ല്ല.

പാ​ല​ക്കാ​ട് അ​ട​ക്കം കൊ​യ്തെ​ടു​ത്ത നെ​ല്ല് വ​ഴി​യി​ൽ കി​ടി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് കൃ​ഷി മ​ന്ത്രി ഇ​ട​പെ​ടാ​ൻ നോ​ക്കി​യെ​ങ്കി​ലും രം​ഗം ശാ​ന്ത​മാ​യി​ല്ല. ഒ​ടു​വി​ൽ അ​ഞ്ചു മി​നി​റ്റു​കൊ​ണ്ട് യോ​ഗം അ​വ​സാ​നി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി.

മി​ല്ലു​ട​മ​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​ണാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​റ​ങ്ങി​പ്പോ​യ​ത്.

Kerala

നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ ബാ​ങ്കു​ക​ളെ കു​റ്റ​പ്പെ​ടു​ത്തി മ​ന്ത്രി അ​നി​ൽ

പാ​​​ല​​​ക്കാ​​​ട്: നെ​​​ല്ലു​​​സം​​​ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സം​​​സ്ഥാ​​​ന​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ മു​​​ഖം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ ബാ​​​ങ്കു​​​ക​​​ളെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി ഭ​​​ക്ഷ്യ​​​മ​​​ന്ത്രി ജി.​​​ആ​​​ര്‍. അ​​​നി​​​ല്‍. ക​​​ര്‍​ഷ​​​ക​​​രു​​​ടെ കു​​​ടി​​​ശി​​​ക​​​യ്ക്കു​​​കാ​​​ര​​​ണം ബാ​​​ങ്ക് നി​​​ല​​​പാ​​​ടു​​​ക​​​ളാ​​​ണ്.

പി​​​ആ​​​ര്‍​എ​​​സ് വാ​​​യ്പ​​​യ്ക്ക് ഒ​​​മ്പ​​​തു​​​ശ​​​ത​​​മാ​​​നം എ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ ക​​​രാ​​​റു​​​മാ​​​യി എ​​​സ്ബി​​​ഐ മു​​​ന്നോ​​​ട്ടു​​​പോ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ സം​​​ഭ​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷം 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം​​​ത​​​ന്നെ പ​​​ണം​​​ന​​​ല്‍​കാ​​​ന്‍ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു മ​​​ന്ത്രി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

കാ​​​ബി​​​ന​​​റ്റ് സ​​​ബ്ക​​​മ്മി​​​റ്റി മാ​​​ര്‍​ച്ചി​​​ല്‍ ച​​​ര്‍​ച്ച​​​ചെ​​​യ്‌​​​തെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​ത്തി​​​നു ബാ​​​ങ്ക് ജൂ​​​ണി​​​ലാ​​​ണ് ക​​​രാ​​​റി​​​ല്‍ ഏ​​​ര്‍​പ്പെ​​​ട്ട​​​ത്. വ​​​രും​​​വ​​​ര്‍​ഷം ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​കാ​​​ത്ത​​​വി​​​ധം കാ​​​ര്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യു​​​മാ​​​യി ച​​​ര്‍​ച്ച​​​ന​​​ട​​​ത്തി ബ​​​ദ​​​ല്‍​സം​​​വി​​​ധാ​​​നം ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Latest News

Corehub Up